ചങ്ങനാശേരി: പൂവം, എസി റോഡ് ഉന്നതി, പൂവം, ഇടവന്തറ, അറുനൂറില് പുതുവല് തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങള് വിനു ജോബ് എംഎല്എ സന്ദര്ശിച്ച് സ്ഥിതിഗതികള് വിലയിരുത്തി ദുരിതമഖലകളില് വേണ്ട അടിയന്തര സഹായം എത്തിക്കാന് ഉദ്യോസ്ഥര്ക്ക് എംഎല്എ നിര്ദേശം നല്കി.
പൂവം നിവാസികളുടെ ആവശ്യം
*ദുരിതബാധിതര്ക്ക് ഭക്ഷണം, വൈദ്യസഹായം, ധനസഹായം നല്കണം.
*മഴക്കാലത്ത് വെള്ളത്തിലാകുന്ന എസി റോഡ്-കോമങ്കേരി -മേപ്രാല് റോഡ് ഉയര്ത്തി നിര്മിക്കണം.
*കോമങ്കേരിച്ചിറയിലെ ശുദ്ധജലക്ഷാമം പരിഹരിക്കണം.
*എസി കനാലിലെ മാലിന്യം നീക്കി ആഴംകൂട്ടി പള്ളാത്തുരുത്തി, പൂക്കൈതയാര് ഭാഗത്ത് തുറക്കണം.
*എസി റോഡിലെ കലുങ്കുകള്, പാലങ്ങള് എന്നിവിടങ്ങളിലെ ഒഴുക്ക് തടസം നീക്കണം.